കടകംപള്ളി അപമാനിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ: രമേശ് ചെന്നിത്തല

Published : Apr 19, 2017, 01:12 PM ISTUpdated : Oct 04, 2018, 07:57 PM IST
കടകംപള്ളി അപമാനിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ: രമേശ് ചെന്നിത്തല

Synopsis

തിരുവനന്തപുരം: മലപ്പുറം മതേതരത്തിന്റെ മഹത്തായ മണ്ണാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമാണ് ഉണ്ടായതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. മലപ്പുറം പരാജയത്തില്‍ സമനില തെറ്റിയ കടകംപള്ളി അവിടത്തെ ജനങ്ങളെയാണ് അപമാനിക്കുന്നത്. 

മലപ്പുറത്തെ ജനങ്ങള്‍ക്ക് ഒരു രാഷ്ട്രീയമേ ഉള്ളൂ. അത് മതേതര രാഷ്ട്രീയമാണ്. തിരൂരങ്ങാടിയില്‍ എ.കെ.ആന്റണിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച പാരമ്പര്യമാണ് മലപ്പുറത്തെ ജനങ്ങള്‍ക്കുള്ളത്. അന്ന് ഡോ.എന്‍.എ. കരീമായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയെന്ന് ഓര്‍ക്കണം. ജാതിയും മതവും നോക്കി സംഘടിക്കുന്നവരോ വോട്ട് ചെയ്യുന്നവരോ അല്ല മലപ്പുറത്തുള്ളത്. 

പി.കെ.കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം നേടിയപ്പോള്‍ രണ്ട് ലക്ഷം വോട്ട് നേടുമെന്ന് പറഞ്ഞ ബി.ജെ.പിയുടെ സ്ഥിതി എന്തായെന്ന് നമുക്കറിയാം. അതു കൊണ്ട് പരാജയത്തെ മാന്യമായി അംഗീകരിക്കുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്