
കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പേരും ഏകാധിപതികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം കാസര്‍കോഡ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരള ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തു ചികിത്സക്ക് പോകുന്നത്. ഇത്ര നീണ്ടകാലം മന്ത്രിസഭാ യോഗം ചേരാതിരുന്നതും ആദ്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയ ദുരന്തം സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മൂലമാണ്. കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് നെതർലൻഡ് ആസ്ഥാനമായ കൺസൾട്ടൻസി കെപിഎംജിയെ എന്തിനാണ് ചുമതലപ്പെടുത്തിയതെന്ന് മുഖ്യ മന്ത്രി വ്യക്തമാക്കണം.
എവിടെ ചർച്ചചെയ്താണ് ഈ തീരുമാനം എടുത്തത്. പാർട്ടിയിലും വീട്ടിലും തന്നിഷ്ടം കാണിക്കുന്ന പോലല്ല ഭരണം. അതിന് ചട്ടവും വ്യവസ്ഥയും ഉണ്ട്. അവ പാലിക്കണമെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു. പ്രളയ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം
10000 രൂപ പലർക്കും കിട്ടിയിട്ടില്ല.
നഷ്ടപരിഹാരത്തിനായി ഭോപ്പാൽ ദുരന്തത്തിൽ ഉണ്ടായ പോലെ ട്രിബ്യുണൽ രൂപീകരിക്കണം. സംസ്ഥാനത്ത് ഇപ്പോൾ പിരിവ് മാത്രമാണ് നടക്കുന്നത്. പിരിക്കുന്ന പണം ജനങ്ങൾക്ക് കൊടുക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam