മുഖ്യമന്ത്രിക്ക് തീവ്രഹിന്ദുത്വ നിലപാട്; ആപത്കരമെന്ന് ചെന്നിത്തല

Published : Dec 30, 2018, 04:43 PM ISTUpdated : Dec 30, 2018, 06:32 PM IST
മുഖ്യമന്ത്രിക്ക് തീവ്രഹിന്ദുത്വ നിലപാട്; ആപത്കരമെന്ന് ചെന്നിത്തല

Synopsis

തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല പറഞ്ഞു. 

വനിതാ മതിലിന്‍റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംഘാടകര്‍ പറയുന്നത് വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും പങ്കെടുക്കാം എന്നാണ്. സംഘാടകര്‍ക്ക് പോലും വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് കൃത്യതയില്ല. വനിതാമതിലിനെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും ചെന്നിത്തല പറ‍ഞ്ഞു.

വനിതാ മതിലിനായി വ്യാപകമായ പണപ്പിരിവ് നടക്കുന്നു. പരീക്ഷകളും മന്ത്രിസഭായോഗം പോലും മാറ്റിവെച്ചു. വനിതാമതിലിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നത് അപഹാസ്യമാണ്. ഈ സർക്കാർ വന്ന ശേഷമാണ് സ്ത്രീ പീഡനങ്ങൾ കൂടിയത്. അങ്ങനെ ഉള്ളവരാണ് സ്ത്രീ സംരക്ഷണം പറഞ്ഞ് ഇറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫിൽ അടി തുടർന്നാൽ ഭരണം എൽഡിഎഫിന് കിട്ടാൻ സാധ്യത; പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോൺഗ്രസ്; തിരുവാലിയിൽ തർക്കം
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ; വിധി വരുന്നതിന് മുമ്പ് സിപിഎം നീക്കം, 53 അംഗ കൗൺസിലിൽ നേടിയത് 32 വോട്ട്