
ജാതി വിവേചനങ്ങളെ അതിജീവിച്ചാണ് നിയമരംഗത്തും രാഷ്ട്രീയ രംഗത്തും ഇപ്പോൾ രാജ്യത്തെ പ്രഥമ പൗരനായും തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ് തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇന്ത്യയെ സംബോധന ചെയ്ത് സംസാരിച്ചു.
ഇത് എനിക്ക് വികാര നിമിഷമാണ്. ഇന്ത്യയുടെ പരമോന്നത പദവിയിലേക്കെത്തിയ എന്റെ വിജയം രാജ്യത്തെ അധ്വാനിക്കുന്ന ഓരോ പൗരനുമുളള സന്ദേശമാണ്. ആത്മാർത്ഥയോടെ പരിശ്രമിച്ചാൽ വിജയം ഉറപ്പാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.വിജയം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥിയായിരുന്ന മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന പദവിയിലേക്ക് നടന്നു കയറിയത്. കോവിന്ദിന്‍റെ വോട്ട് മൂല്യം 7,02,044. രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam