
കോതമംഗലത്ത് ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‍തു. കോതമംഗലം ഐരൂർപ്പാടം സ്വദേശി മണിയാട്ടുകുടി നൗഷാദ് ആണ് പിടിയിലായത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറിയോടിയ പെൺകുട്ടി വിവരം വീട്ടിലറിയിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. നൗഷാദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.