
കണ്ണൂർ പയ്യാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. സൺഡേ സ്കൂൾ അധ്യാപകനടക്കമുളളവരെയാണ് പയ്യാവൂർ പൊലീസ് പിടികൂടിയത്.നാല് വർഷമായി സംഘം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശികളായ ഷിന്‍റോ, ബിനോയ്, ജോസ്, അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അയൽവാസി കൂടിയായ പെൺകുട്ടി അധ്യാപകരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ചൈൽഡ് ലൈൻ വഴി കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. നാല് വർഷമായി സംഘം പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തരോട് വെളിപ്പെടുത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ വച്ച് പീഡനത്തിരയാക്കിയ ജോസ് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു മുതലെടുത്ത് ജോസിന്‍റെ സുഹൃത്തുക്കളായ മറ്റ് മൂന്നുപേരും പെൺകുട്ടിയെ പീഡിപ്പിച്ചു. മുമ്പ് സൺഡേ സ്കൂൾ അധ്യാപകനായിരുന്നു അറസ്റ്റിലായ ബിനോയ്. പെൺകുട്ടിയുടെ ബന്ധു കൂടിയാണ് ഷിന്‍റോ. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടി്ട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ് കുട്ടിയിപ്പോൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam