ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ 5 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി

Published : Jun 12, 2017, 12:39 PM ISTUpdated : Oct 05, 2018, 03:16 AM IST
ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ 5 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി

Synopsis

5 ലക്ഷം രൂപ തന്നാല്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാമെന്ന് പീഡന കേസിലെ പ്രതി. കാണ്‍പൂരിലെ ബാന്ധ ജില്ലയിലാണ് സംഭവം.  താജ് എന്ന യുവാവാണ് താന്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുന്നതിന് അഞ്ച് ലക്ഷം രൂപ സ്‍ത്രീധനം ആവശ്യപ്പെട്ടത്. മാര്‍ച്ച് 22നാണ് താജ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

ഭര്‍തൃസഹോദരിയെ കാണാന്‍ താജിന്റെ വീട്ടിലെത്തിയ യുവതിയെ റൂമിനകത്ത് പൂട്ടിയിട്ട ശേഷം താജ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കാതെ ഗ്രാമ കൗണ്‍സില്‍ ആയ പഞ്ചായത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയെ താജ് വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് മെയ് 20ന് കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും വിവാഹത്തീയതി അടുത്തപ്പോള്‍ ഇയാള്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇത് പെണ്‍വീട്ടുകാര്‍ വിസമ്മതിച്ചതോടെ ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരന്തമേഖലയിലേക്ക് മുഖ്യമന്ത്രി, നാളെ ഉച്ചയ്ക്ക് ആറന്മുളയിൽ എത്തും; റാന്നി ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്