വൈദികരുടെ പീഡനം: യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് അപേക്ഷ നല്‍കും

Web Desk |  
Published : Jul 03, 2018, 08:46 AM ISTUpdated : Oct 02, 2018, 06:42 AM IST
വൈദികരുടെ പീഡനം: യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് അപേക്ഷ നല്‍കും

Synopsis

വൈകരുടെ പീഡനം: യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് അപേക്ഷ നല്‍കും

കോട്ടയം: ഓർത്തഡോക്സ് വൈദികർക്കെതിരായ ബലാത്സംഗകേസിൽ യുവതിയുടെ രഹസ്യമൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയേക്കും. 

രഹസ്യമൊഴിയെടുത്ത ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. തിരുവല്ല കോടതിയിൽ ഇന്നലെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചെന്നാണ് സൂചന. 

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നാലു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കാൻ വൈദികർ ഇന്ന് കോടതിയെ സമീപിക്കും. പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത.

വിവാഹ പൂര്‍വ്വ ബന്ധം കുംബസരിക്കുമ്പോള്‍ വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് യുവാവിന്‍റെ പരാതി.  എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസില്‍  പരാതി നല്‍കാന്‍ പരാതിക്കാരന്‍ തയ്യാറായിരുന്നില്ല. സ്വമേധയാ കേസ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല നെയ്യ് ക്രമക്കേട്: എഫ്ഐആർ രജിസ്റ്റർ ചെയ്തു, പി എസ് പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിൽ
ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്