പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Published : Dec 14, 2017, 11:09 PM ISTUpdated : Oct 05, 2018, 12:20 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Synopsis

തിരുവനന്തപുരം: വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കീഴാറൂർ കുറ്റിയാണിക്കാട്    ശ്രീദേവി ഭവനിൽ   ശരത്   ആണ്  പൊലിസിന്റെ പിടിയുലായത്.   പ്രണയം നടിച്ച് വശത്താക്കിയാണ് ഇയാൾ പെൺകുട്ടിയെ ചുഷണം ചെയ്തത്.

ഈ മാസം ആറാം തിയതി രാവിലെ 9 ന് കീഴാറൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി, കിഴാറുള്ള പ്രതിയുടെ വീട്ടിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത് .

ഒളിവിലായിരുന്ന പ്രതിയെ ഇന്ന് വെളുപ്പിന് കൊല്ലത്തു നിന്നുമാണ് വെള്ളറട സി ഐ അജിത്ത് കുമാറും സംഘവും പിടികൂടിയത്.കഴിഞ്ഞവർഷം കിഴാറൂർ സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായും ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്ഷ്യവിഷബാധ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല
'ത്യാ​ഗങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല'; 'മിസ' വിവാദത്തിൽ വികാരാധീനനായി സ്റ്റാലിൻ; വിജയ്‍യുടെ യുകെ സന്ദർശനത്തിൽ രൂക്ഷവിമർശനം