ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

Published : Jan 10, 2018, 11:31 PM ISTUpdated : Oct 05, 2018, 01:28 AM IST
ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയാക്കി;  യുവാവ് അറസ്റ്റിൽ

Synopsis

കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ  യുവാവ് അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിന്ന  പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസിന്‍റെ പിടിയിലായി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കോതമംഗലം സ്വദേശി വെള്ളാപ്പള്ളിൽ എല്‍ദോസ് ആണ് പിടിയിലായത്. പെൺകുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിന് കൂട്ടുനിന്ന അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ പെൺകുട്ടി അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.

പ്രദേശത്ത് താമസിച്ചിരുന്ന എല്‍ദോസ് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു വർഷക്കാലം പലപ്പോഴായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.  ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. തുടർന്ന് ഊന്നുകല്‍ പോലീസ് കേസെടുത്തു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്