91-കാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

Web desk |  
Published : May 05, 2018, 11:14 AM ISTUpdated : Jun 08, 2018, 05:43 PM IST
91-കാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

Synopsis

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ  ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്

തിരുവല്ല: 91 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. ചാത്തങ്കേരി സ്വദേശി ബിജുവാണ് പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ  ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് കേസിന് ആസ്പദമായ സംഭവം. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 

സ്ത്രീ ഒച്ചയിട്ടതോടെ തൊട്ടടുത്ത മുറിയില്‍ കിടന്ന മകളും മരുമകനും ഉണര്‍ന്നു. ഇതോടെ ബിജു ഓടിരക്ഷപ്പെട്ടു. ബിജുവിനെ നേരത്തെ പരിചയമുണ്ടായിരുന്ന സ്ത്രീ പുളിക്കീഴ് പൊലീസില്‍ നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ്, പുളിക്കീഴ് എസ്.ഐ. മോഹന്‍ ബാബുവും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?