ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം

Published : Oct 31, 2017, 07:40 AM ISTUpdated : Oct 04, 2018, 11:30 PM IST
ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം

Synopsis

തിരൂര്‍: ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടായി കോതപ്പറമ്പ് സ്വദേശി ഹൈദുവിന്റെ പുരയ്ക്കല്‍ മണ്‍സൂര്‍ (22) ആണ് അറസ്റ്റിലായത്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. 

ഈമാസം 14-ന് കൂട്ടായി ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ പ്രതി അതിക്രമിച്ചുകയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ യുവാവ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍  വായമൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തര്‍ക്കം കോണ്‍ഗ്രസിനെ ചതിക്കുമോ, സാമുദായിക സമവാക്യം എന്താകും? ആകാംക്ഷയുണര്‍ത്തി പെരുമ്പാവൂര്‍
പരമോന്നത നേതാവ് മുജ്തബ ഖമേനിയല്ല, ചർച്ച നടത്തുന്നത് ഇറാനിലെ രഹസ്യ നേതാവുമായിട്ടാണെന്ന് ട്രംപ്; ചർച്ചകളിൽ വലിയ ദുരൂഹത