നഴ്‍സിനെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

Published : Feb 15, 2017, 05:16 PM ISTUpdated : Oct 05, 2018, 03:01 AM IST
നഴ്‍സിനെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

Synopsis

കോഴിക്കോട് പുതുപ്പാടിയിൽ നഴ്സിനെ പീഡിപ്പിക്കാൻശ്രമിച്ച കേസിൽ 3 പേരെ അറസ്റ്റു ചെയ്തു. മുഖ്യപ്രതി അജയനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ പീഡിപ്പിക്കാൻ  ശ്രമിച്ച കേസിൽ  അജയന്‍, അയ്യൂബ്, ഉനൈസ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞമാസം 31നാണ് ആശുപത്രിയിൽ പീഡന ശ്രമമുണ്ടായത്.കാലിന് പരിക്കേറ്റ് ചിക്ത്സ തേടിയെത്തിയ മുഖ്യപ്രതി അജയൻ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സുഹൃത്തുകളായ അയ്യൂബു,ഉനൈസും ഇയാൾക്കൊപ്പമുണ്ടായിരുന്നു.സംഭവ ശേഷം പ്രതികൾ ഒളിവിലായിരുന്നു.

ഖത്തറിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അജയനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ചയാണ് പിടികൂടിയത്.താമരശ്ശേരി ഡി വൈ എസ് പി നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അയ്യൂബിനെ  ഉനൈദിനെയും പുതുപ്പാടി നിന്നുമാണ് അറസ്റ്റ് ചെയതത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാണ്ട് ചെയ്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്
പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്