ആള്‍ദൈവത്തിനെതിരെ കോടതി വിധി; ജാഗ്രതാ നിര്‍ദ്ദേശം

Published : Aug 25, 2017, 10:09 AM ISTUpdated : Oct 04, 2018, 06:12 PM IST
ആള്‍ദൈവത്തിനെതിരെ കോടതി വിധി; ജാഗ്രതാ നിര്‍ദ്ദേശം

Synopsis

ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരായ പീഡനക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. അക്രമ സംഭവങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഗുര്‍മീതിന്‍റെ ഒന്നര ലക്ഷത്തിലധികം അനുയായികള്‍ കോടതി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്.

ദേരാ സച്ചാ സൗദ സംഘടനയുടെ സ്ഥാപകനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് ആശ്രമത്തിലെ അന്തേവാസികളായിരുന്ന രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് ചണ്ഢീഗഡ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി. സിബിഐ കോടതി സ്ഥിതി ചെയ്യുന്ന ചണ്ഢീഗഡിലെ പഞ്ചകുലയ്ക്ക് സമീപം ഗുര്‍മീതിന്‍റെ 1.5 ലക്ഷത്തോളം വരുന്ന അനുയായികള്‍ തമ്പടിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പൊലീസിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ ബിഎസ്എഫിനെയും പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബസ്, തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി ഇരുസംസ്ഥാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ഇന്ന് കോടതിയിലെത്തുമെന്ന് ഗുര്‍മീത് അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ