പാറശാലയില്‍ യുവാവ് അറുപതുകാരിയെ പീഡിപ്പിച്ചു

Published : Jan 10, 2017, 05:44 PM ISTUpdated : Oct 05, 2018, 01:23 AM IST
പാറശാലയില്‍ യുവാവ് അറുപതുകാരിയെ  പീഡിപ്പിച്ചു

Synopsis

തിരുവനന്തപുരം: പാറശാലയില്‍ അറുപതുകാരിയെ  പീഡിപ്പിച്ചു , വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു . അയല്‍വാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പാറശാല വ്ലാത്താങ്കര സ്വദേശിനിയായ അറുപതുകാരിക്കാണ് ദുരനുഭവം . കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം . മകളോടൊപ്പമാണ് അറുപതികാരിയുടെ താമനസം. ഞായറാഴ്ച മകള്‍ കുടുംബസമേതം പുറത്തുപോയി . ഈ സമയത്താണ് പീഡനം നടന്നത് . വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസിയായ യുവാവ് വൃദ്ധയായ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു . ഇന്നലെ രാവിലെ വീട്ടിലെത്തിയ മകളോട് പീഡന വിവരം പറഞ്ഞതോടെ പരാതി നല്‍കുകയായിരുന്നു .

വൈദ്യപരിശോധനയില്‍ ലൈഗീക പീഡനം സ്ഥിരീകരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി . അയല്‍വാസിയായ യുവാവ് ഒളിവിലാണ് . അതിനിടെ ഇന്നലെ രാത്രിയും യുവാവ് വീട്ടില്‍ അതിക്രമിച്ചു കയാറാന്‍ ശ്രമിച്ചതായി പരാതിയുണ്ട് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികയുടെ വീട്ടിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായത് 17 പവനും റാഡോ വാച്ചും; വീട്ടുജോലിക്കാരി പിടിയിൽ
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു, കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത