മൂവായിരം തവണ ബലാത്സംഗം ചെയ്യപ്പെട്ട പതിനാറുകാരി

Published : Aug 08, 2016, 04:27 AM ISTUpdated : Oct 05, 2018, 02:46 AM IST
മൂവായിരം തവണ ബലാത്സംഗം ചെയ്യപ്പെട്ട പതിനാറുകാരി

Synopsis

ലണ്ടന്‍: മൂവായിരം തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പതിനാറുകാരിയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലാണ് ഞെട്ടിക്കുന്ന സംഭവം. പത്ത് വയസു മുതല്‍ പതിനാറ് വയസ് വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ദിവസം രണ്ട് തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്. 

സംഭവുമായി ബന്ധപ്പെട്ട് കീത്ത് ഡോവെന്‍ഡ് എന്നയാള്‍ അറസ്റ്റിലായി. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാളെ 19 വര്‍ഷം തടവിന് ശിക്ഷിച്ചു. കീത്തിന്‍റെ കുട്ടിയെ പരിചരിക്കുന്നതിന് ഇയാളുടെ വീട്ടില്‍ എത്തിയത് മുതലാണ് ലൈംഗിക പീഡനം തുടങ്ങിയത്. ഭാര്യ വീട്ടിലില്ലാത്ത സന്ദര്‍ഭം നോക്കിയാണ് കീത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 

പലപ്പോഴും മദ്യലഹരിയിലാണ് പീഡനം നടന്നിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആര്‍ത്തവമാണെന്ന് പറഞ്ഞ് പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും കീത്ത് കള്ളത്തരം കണ്ടെത്തുകയും പീഡനം തുടരുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിന് സ്ഥലംമാറ്റം; പുതിയ നിയമനം അലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി
ഒരു വീട് 1100 ചതുരശ്ര അടി, യൂത്ത് കോണ്‍ഗ്രസ് ഒരു കോടി നൽകി; വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ 26ന്