അപൂര്‍വ റെക്കോഡുമായി നൈജീരിയന്‍ ഗോള്‍ കീപ്പര്‍

Web Desk |  
Published : Jun 23, 2018, 11:40 AM ISTUpdated : Jun 29, 2018, 04:07 PM IST
അപൂര്‍വ റെക്കോഡുമായി നൈജീരിയന്‍ ഗോള്‍ കീപ്പര്‍

Synopsis

ഒരു ലോകകപ്പ് മത്സരത്തില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഉസോഹോ. 

മോസ്‌കോ: നൈജീരിയന്‍ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഉസോഹോയ്ക്ക് അപൂര്‍വ നേട്ടം. ഐസ്‌ലന്‍ഡിനെതിരേ ഗോള്‍ വഴങ്ങാതിരുന്നതോടെയാണ് താരം അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്. ഒരു ലോകകപ്പ് മത്സരത്തില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഉസോഹോ. 

ഐസ്‌ലന്‍ഡിനെതിരേ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുമ്പോള്‍ ഉസോഹെയ്ക്ക് പ്രായം വെറും 19 വയസും 237 ദിവസവും. ഉത്തര കൊറിയയുടെ ലി ചാന്‍ മ്യോങ്ങിന്റെ പേരില്‍ ആണ് നിലവില്‍ റെക്കോര്‍ഡ് ഉള്ളത്. 1966ലെ പ്രസിദ്ധമായ ഇറ്റലിക്കെതിരായ മത്സരത്തില്‍ ലി ചാന്‍ ക്ലീന്‍ ഷീറ്റ് നേടുമ്പോള്‍ അദ്ദേഹത്തിന് പ്രായം 19 വയസും 198 ദിവസവും ആയിരുന്നു.

ഗ്രൂപ്പ് ഡിയിലെ ഐസ്‌ലന്‍ഡിനെതിരേ നൈജീരിയയുടെ വിജയത്തില്‍ വലിയ പങ്കു വഹിച്ചത് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഉസോഹോ ആയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഴ്സുമാരു‌ടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ചക്ക് നിർദേശം; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല
ഇന്ത്യയെ വിഴുങ്ങുന്ന 'സൈലന്റ് സ്ലീപ്പ് എപ്പിഡെമിക്', ശാരീരികവും മാനസികവുമായ തകർച്ചയുടെ തുടക്കം, നിശബ്ദ ശത്രുവായി ഉറക്കമില്ലായ്മ