
ഭക്ഷ്യസുരക്ഷ നിയമം വന്നതോടെ സര്‍ക്കാര്‍ നേരിട്ട് റേഷന്‍ വിതരണം ഏറ്റെടുത്തു . നേരത്തെ റേഷന്‍ മൊത്ത വ്യാപാരികളായിരുന്നു വിതരണം നടത്തിയിരുന്നത് . ഇവര്‍ എഫ് സി ഐയിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് അട്ടിക്കൂലി കൊടുത്തിരുന്നു . എന്നാല്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അട്ടിക്കൂലി നിലച്ചു . ഇതോടെ തൊ!ഴിലാളികള്‍ സമരത്തിലേക്ക് നീങ്ങി.
രണ്ടുമാസമായി ഒരു ലോഡ് അരിപോലും എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് പുറത്തേക്ക് പോയിട്ടില്ല . ഇതോടെ റേഷന്‍ കിട്ടാതെ പ്രതിസന്ധി രൂക്ഷമായി . തുടര്‍ന്നാണ് ഭക്ഷ്യമന്ത്രി തൊ!ഴിലാളികളുടെ യോഗം വിളിച്ചത് . 1200 രൂപ അട്ടിക്കൂലി ആവശ്യപ്പെട്ടെങ്കിലും 300 രൂപ മുതല്‍ 750 രൂപ വരെ നല്‍കാമെന്ന ധാരണയിലേക്കെത്തി . ഈ ധാരണ മന്ത്രിസഭാ യോഗവും അംഗീകരിച്ചു
എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് ഇന്ന് മുതല്‍ ലോഡുകള്‍ പോയിത്തുടങ്ങുമെന്ന് തൊ!ഴിലാളികളും അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam