
ആലപ്പുഴ: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കി രണ്ടുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍.പല ജില്ലകളിലും ഉപഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ ലഭിക്കതായതോടെ ജനജീവിതം ദുരിതത്തിലായി. ഇത് വയലാര്‍ പനമ്പാറ്റ് കോളനിയില്‍ മീനാക്ഷി.ബിപിഎല്‍ കാര്‍ഡുളള ഈ ദളിത് കുടുംബത്തിന് റേഷന്‍ കിട്ടിയിട്ട് രണ്ടുമാസമായി.മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് കാരണം.
പറക്കുഴി വീട്ടില്‍ ഗോപിയുടെ കുടുംബത്തിനും റേഷന്‍ വിഹിതം കിട്ടുന്നില്ല.കൂടിയ വിലയ്‌ക്ക് ലഭിക്കുന്ന തുച്ഛമായ അരി വാങ്ങിയാണ് അരിഷ്‌ടിച്ച് ജീവിക്കുന്നത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പലയിടത്തും റേഷന്‍ വിതരണത്തിലെ സ്ഥിതി ഇങ്ങനെ.നവംബര്‍,ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണത്തിനായി കേന്ദ്രം അനുവദിച്ചത് രണ്ട് ലക്ഷത്തിലേറെ മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ്.
പക്ഷേ അനുവദിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാനായില്ല.അട്ടിക്കാശിന് വേണ്ടി എഫ് സി ഐ ഗൊഡൗണുകളിലെ തൊഴിലാളികള്‍ പണിമുടക്കിയത് അരി വിതരണം താറുമാറാക്കി.ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയെങ്കിലും ഇപ്പോഴും മൊത്തകച്ചവടക്കാരാണ് എഫ് സിഐ ഗൊഡൗണുകളില്‍ നിന്ന് അരിയെടുക്കുന്നത്. റേഷന്‍ കടയുടമകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും കുറഞ്ഞു.ഇതെല്ലാം കഷ്‌ടത്തിലാക്കിയത് റേഷന്‍ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam