മഹാരാഷ്ട്രയിലെ നാഗ്‍പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. നാഗ്‍പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുബൈ: മഹാരാഷ്ട്രയിലെ നാഗ്‍പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. നാഗ്‍പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്‍പൂരിലെ ഷിംഗോഡിയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്ന് എന്ന സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു. അതേസമയം, പ്രാര്‍ത്ഥന യോഗത്തിനിടെ വൈദികനെയടക്കം കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

YouTube video player