'റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ, പ്രശ്നങ്ങൾ അവസാനിച്ചു, വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്ക് 6 ലിറ്റർ ലഭിക്കും': മന്ത്രി ജി ആർ അനിൽ

Published : Jun 20, 2025, 05:04 PM ISTUpdated : Jun 20, 2025, 06:00 PM IST
gr anil

Synopsis

നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

ജൂൺ 30 ന് അവസാനിക്കുന്ന 2025-2026 വർഷത്തിന്‍റെ ആദ്യപാദത്തിലേക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിതരണത്തിൽ കേന്ദ്രം കുറവ് വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്