ഇന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാല സമരത്തിന്

By Web DeskFirst Published Feb 20, 2017, 2:27 AM IST
Highlights

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ കടകളടച്ച് അനിശ്ചിതകാല സമരം നടത്തും. റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, സൗജന്യ റേഷന്‍ കൊടുത്ത വകയില്‍ കിട്ടാനുള്ള കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ബി.പി.എല്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

click me!