ബ്യൂട്ടി പാര്‍ലര്‍ അടപ്പിക്കുമെന്നും അക്രമിക്കുമെന്നും രവി പൂജാരി ഭീഷണിപ്പെടുത്തി, സുരക്ഷവേണം : ലീന മരിയ പോള്‍

Published : Dec 18, 2018, 07:00 AM ISTUpdated : Dec 18, 2018, 02:21 PM IST
ബ്യൂട്ടി പാര്‍ലര്‍ അടപ്പിക്കുമെന്നും അക്രമിക്കുമെന്നും രവി പൂജാരി ഭീഷണിപ്പെടുത്തി, സുരക്ഷവേണം :  ലീന മരിയ പോള്‍

Synopsis

കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും പല തവണ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി നടി ലീന മരിയ പോൾ പൊലീസിനോട് പറഞ്ഞു. സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോൾ സ്ഥിരീകരിച്ചു. 

കൊച്ചി : രവി പൂജാരിയുടെ പേരിൽ വീണ്ടും ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോൾ. കൊച്ചിയിലെ ബ്യൂട്ടി പാർലർ അടപ്പിക്കുമെന്നും ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണിയെന്ന് ലീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെക്കൻ കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോൾ സ്ഥിരീകരിച്ചു. 

എന്നാല്‍ വെടിവെച്ചതാരെന്നോ എന്തിനെന്നോ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 15 നായിരുന്നു കൊച്ചി പവമ്പള്ളി നഗറിലെ ലീന മരിയ പോളിന്‍റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്‍റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പൊലീസിന്‍റെ കൈയിലുള്ളത്.

ഇതിനിടെ രവി പൂജാരിയോ അല്ലെങ്കിൽ രവി പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും പല തവണ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി നടി ലീന മരിയ പോൾ പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടി പാർലർ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നും രവി പൂജാരിയുടെ പേരിൽ ഭീഷണിയെത്തിയെന്ന് ലീന മരിയ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോൾ സ്ഥിരീകരിച്ചു. 

ജീവന് ഭീഷണിയുള്ളതായി കാണിച്ച് ലീനമരിയ പോൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. രവി പൂജാരിയോ അല്ലെങ്കിൽ രവി പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമോ ആണ് ഭീഷണിപ്പെടുത്തുന്നത്. സ്വകാര്യസുരക്ഷാ ഗാർ‍‍ഡുകളുടെ സംരക്ഷണത്തിലാണ് താനുള്ളതെന്നും പൊലീസിന്റെ സുരക്ഷ വേണമെന്നുമുള്ള ആവശ്യമാണ് ലീന കമ്മീഷണർക്ക് മുന്നിൽ അറിയിച്ചത്. വെടിവെയ്പ്പ് നടത്തിയവരെ കുറിച്ച് കൃത്യമായ സൂചന കിട്ടാത്ത സാഹചര്യത്തിൽ ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും ഇനി പൊലീസ് അന്വേഷണം. പ്രതികൾക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. 

ചെന്നൈയിലും മുംബൈയിലും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ലീന മരിയ പോള്‍. മലയാളത്തില്‍ റെഡ് ചില്ലീസ് അടക്കം ചില സിനിമകളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളില്‍  പ്രതിയായ ലീന മരിയ പോളിനെ 2013 ല്‍  ദില്ലി പൊലീസും 2015 ല്‍ മുംബൈ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍  ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു.     കോടികളുടെ സാമ്പത്തിക തട്ടിപ്പിലാണ് മുംബൈ പൊലീസും അറസ്റ്റ്  ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്