നോട്ട് അസാധുവാക്കലിലൂടെ തിരികെയെത്തിയ നോട്ടുകള്‍ എന്താണ് ചെയ്യുന്നത്? മറുപടിയുമായി റിസര്‍വ്വ് ബാങ്ക്

By Web DeskFirst Published Mar 18, 2018, 6:17 PM IST
Highlights

നോട്ട് അസാധുവാക്കലിലൂടെ തിരികെയെത്തിയ നോട്ടുകള്‍  എന്താണ് ചെയ്യുന്നത്? 

ദില്ലി:  നോട്ട് അസാധുവാക്കലിലൂടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് എന്താണ് ചെയ്യുന്നത്? 2017 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്കില്‍ തിരികെയെത്തിയിരിക്കുന്നത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും  നോട്ടുകളുടെ മൂല്യം 15.28 ട്രില്യണ്‍ രൂപയാണെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വിശദമാക്കുന്നത്. തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം എന്താണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തലുമായി റിസര്‍വ്വ് ബാങ്ക്. 

തിരികെയെത്തിയ നോട്ടുകള്‍ തുണ്ടുകളാക്കി മാറ്റിയ ശേഷം പ്രത്യേകം തയ്യാറാക്കിയ മെഷീനുകളില്‍ വച്ച് കത്തിച്ച് കളയുകയാണ് ചെയ്യുന്നതെന്ന് റിസര്‍വ്വ് ബാങ്ക് വിശദമാക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി ഫയല്‍ ചെയ്ത ആര്‍ടിഐയ്ക്ക് നല്‍കിയ മറുപടിയിലാണ് പരാമര്‍ശം.  ഇത്തരം നോട്ടുകള്‍ റീസൈക്കിള്‍ ചെയ്യില്ലെന്നും റിസര്‍വ്വ് ബാങ്ക് വിശദമാക്കുന്നു. നോട്ടുകള്‍ ഇത്തരത്തില്‍ പ്രോസസ് ചെയ്യുന്നതിന് 59 മെഷീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 

2016 നവംബര്‍ എട്ടാം തിയതിയാണ് പ്രധാനമന്ത്രി 1000, 500 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. 

click me!