ദേവസ്വം ബോർഡ് നിയമനങ്ങൾ ഏറ്റെടുക്കാൻ തയ്യാറെന്ന് പിഎസ്‍സി

Published : Jun 02, 2016, 01:36 PM ISTUpdated : Oct 05, 2018, 01:03 AM IST
ദേവസ്വം ബോർഡ് നിയമനങ്ങൾ ഏറ്റെടുക്കാൻ തയ്യാറെന്ന് പിഎസ്‍സി

Synopsis

ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിനെക്കുറിച്ച് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.ദേവസ്വം നിയമന ബോർഡ് പിരിച്ചുവിട്ട് സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയാൽ പിഎസ്‍സി അതിനനുസരിച്ച് നടപടിയെടുക്കും. ദേവസ്വം ബോർഡ് തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി പരീക്ഷാ നടത്തിപ്പുമായി പിഎസ്‍സി മുന്നോട്ടുപോയ സമയത്താണ് മുൻ സർക്കാർ ദേവസ്വം നിയമന ബോർഡ് രൂപീകരിച്ചത്. എന്നാൽ പ്രത്യേക  നിയമന ബോർഡ് വെളളാനയാണെന്നും അത് പിരിച്ചുവിടുമെന്നുമാണ് ഇടതുസർക്കാറിന്റെ നിലപാട്.

സർക്കാർ നിർദേശം ലഭിച്ചാൽ പിഎസ്‍സി സുതാര്യമായി നിയമനം നടത്തുമെന്ന് കെഎസ് രാധാകൃഷ്ണൻ വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗത്തിനുവേണ്ടി പിഎസ്‍സി നിയമനം നടത്തുന്നതിൽ അപാകതയില്ല. സർക്കാർ ഉത്തരവിറങ്ങിയാൽ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ലർക്ക്, എഞ്ചിനീയർ തസ്തികകളിലേക്ക് പിഎസ്‍സി വഴിയായിരിക്കും നിയമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫിൽ അടി തുടർന്നാൽ ഭരണം എൽഡിഎഫിന് കിട്ടാൻ സാധ്യത; പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോൺഗ്രസ്; തിരുവാലിയിൽ തർക്കം
ഉത്തരേന്ത്യൻ മോഡൽ ദക്ഷിണേന്ത്യയിലേക്ക്, ബുൾഡോസർ നീതിയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; കോൺഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നും ചോദ്യം