
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനയാണ് ബിവറേജസ് കോര്‍പ്പറേഷന് കിട്ടിയത്. ക്രിസ്മസിന് നെടുമ്പാശ്ശരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് വില്‍പ്പനയില്‍ ഒന്നാമതെത്തിയത്.
ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്മസിന്‍റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു
ക്രിസ്മസ് ദിനത്തിലും വില്‍പ്പന മോശമായില്ല. 40.6 കോടിയുടെ മദ്യം ചെലവായി. പുതുവത്സരാഘോഷം തകര്‍ത്തു. ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റ പ്പോള്‍ മുന്‍വരപ്‍ഷത്തെ 61.7കോടി പഴങ്കഥയായി.ക്രസിമസ് തലേന്ന് നെടുമ്പാശ്ശേരിയിലെ ഔട്ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ. പുതുവര്‍ഷതലേന്ന് പാലാരിവട്ടത്തെ ഔട്ട് ലെറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി 73.53 ലകഷം രൂപ. വിദേശ നിര്‍മ്മിത വിദേശം മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനക്കെത്തിച്ചുവെങ്കിലും കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam