
മുംബൈ: ഈ വർഷം ഇന്ത്യയിൽ നിന്ന് 1,75,025 പേർ ഹജജിന് പോകുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി അറിയിച്ചു. ഇതില്‍ 1,28,002 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും പോകുന്നത്. രാജ്യത്ത് നിന്ന് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകെ 3,55,604 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 1,89,217 പേര്‍ പുരുഷന്മാരും 1,66,387 പേര്‍ സ്ത്രീകളുമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിരുദ്ധമായി ഇത്തവണ സര്‍ക്കാര്‍ ഹജ്ജ് യാത്രയ്ക്ക് സബ്‍സിഡി നല്‍കുന്നില്ല. സ്ത്രീകളില്‍ ആൺതുണയില്ലാതെ 1,308 സ്ത്രീകൾ ഹജ്ജിന് പോകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam