
ഇടുക്കി: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ യുവാവും ബന്ധുവും വീടാക്രമിച്ചതായി പരാതി. മണല്‍പ്പാറയില്‍ വിജയന്റെ വീട് ആക്രമിച്ചതിന് കൂട്ടിക്കല്‍ സ്വദേശികളായ സുനില്‍, രാജേഷ് എന്നിവര്‍ക്ക് എതിരെ മുണ്ടക്കയം പോലീസ് കേസെടുത്തു
ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വിജയന്റെ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് സുനിലും രാജേഷും വീട്ടിലെത്തിയത്. പറ്റില്ലെന്ന് അറിയിച്ചതോടെ അസഭ്യവര്‍ഷം തുടങ്ങി. പിന്നീട് കൈയ്യേറ്റമായി. മാരകായുധങ്ങളുമായായിരുന്നു ആക്രമണം.
വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വീട് എറിഞ്ഞ് തകര്‍ത്തു. വിജയനും കുടുംബവും അയല്‍ വീട്ടില്‍ അഭയം തേടിയപ്പോള്‍ അവിടെയെത്തിയും ആക്രമണം തുടര്‍ന്നു. പരുക്കേറ്റ വിജയനും മകന്‍ അരുണും ബന്ധുക്കളായ മറ്റ് ഏഴ് പേരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam