നീതിക്കുവേണ്ടി അലഞ്ഞ അമ്മക്കുമുന്നിൽ നീതിപീഠത്തിൻ്റെ ക്ഷമാപണം

Published : Aug 06, 2017, 01:18 PM ISTUpdated : Oct 05, 2018, 03:20 AM IST
നീതിക്കുവേണ്ടി അലഞ്ഞ അമ്മക്കുമുന്നിൽ നീതിപീഠത്തിൻ്റെ ക്ഷമാപണം

Synopsis

ചെന്നൈ: വൈകിയ നീതി, നീതി നിഷേധമാണെങ്കിൽ അതിന്​ നീതിപീഠം ഹർജിക്കാരിയോട്​ ഖേദം പ്രകടിപ്പിച്ചു.  മദ്രാസ്​ ഹൈക്കോടതിയിൽ നിന്നാണ്​ നീതിന്യായ ച​രിത്രത്തിൽ രേഖപ്പെടുത്തിവെ​ക്കേണ്ട സുപ്രധാന വിധി പ്രസ്​താവമുണ്ടായത്​. മകൻ്റെ മരണത്തിന്​ നഷ്​ടപരിഹാരം തേടി നീണ്ട 24 വർഷം നീതിക്കുവേണ്ടി അലഞ്ഞ സ്​ത്രീയോടാണ്​ ഒടുവിൽ കോടതിയുടെ ക്ഷമാപണം. ‘ക്ഷമിക്കണം, നിങ്ങളുടെ അവകാശം ഞങ്ങൾ ദീർഘകാലം തടഞ്ഞുവെച്ചതിന്​’ എന്ന വിധി വാചകത്തിലൂടെയാണ്​ നീതി പീഠം ആ അമ്മയുടെ നിലവിളി കേട്ടത്​. 1993 മെയ് 18നാണ് ലോറി ഡ്രൈവറായ  മകൻ ലോകേശ്വരനെ ബക്കിയാമിന് നഷ്ടപ്പെട്ടത്. 

പൊതു​മേഖലാ ഇൻഷൂറൻസ്​ കമ്പനി സമർപ്പിച്ച അപ്പീൽ തള്ളികളഞ്ഞുകൊണ്ട്​ ജസ്​റ്റിസ്​ എൻ. സേശസായി ആണ്​ സുപ്രധാന വിധി പുറപ്പെടുവിച്ചത്​. മോ​ട്ടോർ വാഹന നഷ്​ട പരിഹാര ട്രൈബ്യൂണൽ വിധിച്ച 3.4 ലക്ഷം രൂപക്ക്​ എതിരെയായിരുന്നു ഇൻഷൂറൻസ്​ കമ്പനിയുടെ അപ്പീൽ. ‘ഈ അപകടം സംഭവിച്ചത്​ 1993ലാണ്​. ഈ അമ്മക്ക്​ 24 വർഷമായിട്ടും നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല എന്നത്​ അൽപ്പം അതിരുകടന്നതായിപ്പോയി.  അവർ ഇപ്പോഴും അതിന്​ നിവൃത്തി തേടി കാത്തിരിക്കുന്നു.  ഈ അപ്പീൽ കാരണം അവർക്ക്​ എന്ത്​ പരിഹാരമാണോ ട്രൈബ്യൂണൽ വിധിച്ചത്​ അത്​ വൈകുകയാണുണ്ടായത്... ’ ജഡ്​ജി വ്യക്​തമാക്കി.

ഇൻഷൂറൻസ്​ കമ്പനിയുടെ വാദം ഒരു പൗര​ൻ്റെ ജീവനുള്ള വില അവഗണിക്കുന്നതാണെന്നും മകൻ അവ​ൻ്റെ രക്ഷിതാക്കൾക്ക്​ നൽകേണ്ട താങ്ങ്​ വിലമതിക്കാനാകാത്തതാണെന്നും ജസ്​റ്റിസ്​ എൻ. സേശസായി വ്യക്​തമാക്കി. സ്​റ്റേറ്റ്​ ട്രാൻസ്​പോർട്​ കോർപ്പറേഷ​ൻ്റെ ബസുമായി ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു ഹരജിക്കാരിക്ക്​ മകൻ നഷ്​ടപ്പെട്ടത്​. മോ​ട്ടോർ വാഹന ട്രൈബ്യൂണലിൽ സമീപിക്കുന്നതിന്​ പകരം അമ്മ തൊഴിലാളി നഷ്​ടപരിഹാര ആക്​ട്​ പ്രകാരമാണ്​ നഷ്​ടപരിഹാരത്തിനായി സമീപിച്ചത്​. ഇ​ത്​ കോടതി തള്ളുകയായിരുന്നു.

അപ്പീൽ സമർപ്പിക്കുന്നതിന്​ പകരം അവർ മോ​ട്ടോർ വാഹന അപകട നഷ്​ട പരിഹാര ട്രൈബ്യൂണലിൽ അഞ്ച്​ ലക്ഷം ആവശ്യ​പ്പെട്ട്​ പുതിയ അപേക്ഷ നൽകി.  ലോറിയുടെ ഇൻഷൂറൻസ്​ കമ്പനിയായ നാഷനൽ ഇൻഷൂറൻസ്​ കമ്പനി ഇതിനെ എതിർത്തു. തൊഴിലാളി നഷ്​ടപരിഹാര ആക്​ട്​ പ്രകാരം നൽകിയ അപേക്ഷയുണ്ടായിരിക്കെ ഇത്​ വഹിക്കാനാകില്ല എന്നായിരുന്നു ഇൻഷൂറൻസ്​ കമ്പനിയുടെ വാദം. എന്നാൽ വാദം തള്ളിയ ട്രൈബ്യൂണൽ 3.47 ലക്ഷം രൂപ നൽകാൻ വിധിച്ചു. ഇതെ തുടർന്നാണ്​ ഇൻഷൂറൻസ്​ കമ്പനി മദ്രാസ്​ ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്​. ഇത്​ തള്ളിയാണ്​ കോടതി അമ്മയോട്​ ക്ഷമാപണം നടത്തിയത്​. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റെ ഭീഷണിക്കിടെ 'പുതിയ' പ്രത്യേകതകൾ അക്കിമിട്ട് നിരത്തി വാട്സാപ്പ്,' യൂസർ നെയിം ഫീച്ചർ പ്രയോഗത്തിൽ വന്നിട്ടില്ല'
മോദിയെ മാത്രമല്ല, പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് ഇറാൻ, ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം