അഞ്ച് വര്‍ഷത്തെ ആഗ്രഹം; ഒടുവില്‍ അയ്യപ്പസ്വാമി അനുഗ്രഹിച്ചു; രഹ്ന ഫാത്തിമ

Published : Oct 22, 2018, 05:18 PM IST
അഞ്ച് വര്‍ഷത്തെ ആഗ്രഹം; ഒടുവില്‍ അയ്യപ്പസ്വാമി അനുഗ്രഹിച്ചു; രഹ്ന ഫാത്തിമ

Synopsis

ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്. ഇത്രയും നാള്‍  45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2 മിനിറ്റു കൊണ്ട് നടന്നെത്താമെന്നും എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു

കൊച്ചി: ശബരിമല കയറാനെത്തി മടങ്ങേണ്ടിവന്ന രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു. തന്‍റെ സ്ഥലമാറ്റത്തെക്കുറിച്ച് പ്രതികരണവുമായി രഹ്ന രംഗത്തെത്തി. അഞ്ച് വർഷം മുൻപ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ഇപ്പോഴാണ് അയ്യപ്പ സ്വാമി അനുഗ്രഹിച്ചതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്. ഇത്രയും നാള്‍  45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2 മിനിറ്റു കൊണ്ട് നടന്നെത്താമെന്നും എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ... 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി