
ആലപ്പുഴ മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മാന്നാര്‍ തുരിത്തിക്കാട് സ്വദേശി ശിവാനന്ദനാണ് പിടിയിലായത്. നിരവധി തവണ ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം മക്കളോട് പറഞ്ഞെങ്കിലും മക്കള്‍ വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച വൃദ്ധയെ ശിവാനന്ദന്‍ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അയല്‍വാസികള്‍ കണ്ടെന്ന് മനസിലാക്കിയ ഇയാള്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam