നിയമം ലംഘിക്കുന്ന ആള്‍ ദൈവങ്ങളെ തൂക്കിലേറ്റണമെന്ന് ബാബാ രാംദേവ്

Web Desk |  
Published : Jun 20, 2018, 10:42 AM ISTUpdated : Jun 29, 2018, 04:04 PM IST
നിയമം ലംഘിക്കുന്ന ആള്‍ ദൈവങ്ങളെ തൂക്കിലേറ്റണമെന്ന് ബാബാ രാംദേവ്

Synopsis

കാവി വസ്ത്രം ധരിച്ചാല്‍ ബാബ ആകില്ല അത് സ്വഭാവ ഗുണമാണെന്നും ബാബ രാംദേവ് പറഞ്ഞു

ദില്ലി: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ''തങ്ങളുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നവര്‍ ആരായാലും അത്തരം ആള്‍ ദൈവങ്ങളെ  ജയിലിലടയ്ക്കുക മാത്രമല്ല വേണ്ടത്, മരണം വരെ തൂക്കിലേറ്റണം. അതില്‍ യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല'' - രാംദേവ് പറഞ്ഞു. 

കാവി വസ്ത്രമല്ല മതമേലധ്യക്ഷനാകാനുള്ള ഘടകം. എല്ലാ മേഖലയ്ക്കും അതിന്‍റേതായ അതിരുകളുണ്ട്. എല്ലാ ജോലിക്കും തിന്‍റേതായ പെരുമാറ്റ ചട്ടമുണ്ട്. സന്യാസികള്‍ക്കും ഇത് ബാധകമാണ്. കാവി വസ്ത്രം ധരിച്ചാല്‍ ബാബ ആകില്ല. അത് സ്വഭാവ ഗുണമാണെന്നും ബാബ രാംദേവ് പറഞ്ഞു. ആസാറാം ബാപ്പുവിന് പിന്നാലെ മറ്റൊരു ആള്‍ദൈവത്തിനെതിരെയും പീഡന കേസ് എടുത്തതിനെ തുടര്‍ന്നാണ് രാംദേവിന്‍റെ പ്രതികരണം. ദാതി മഹാരാജ് എന്ന ആള്‍ദൈവത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും