
തിരുവനന്തപുരം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിലൂടെ ഇപ്പോള്‍ നടക്കുന്നത് അയിത്താചരണമെന്ന് മലയരയ സമാജം നേതാവ് പി കെ സജീവ്. മനുസ്മൃതിയെ പ്രത്യയശാസ്ത്രമാക്കാന്‍ അനുവദിക്കരുത്. ഭരണഘടനാ ലംഘനമാണ് ശുദ്ധിക്രിയയിലൂടെ ശബരിമലയില്‍ നടക്കുന്നത്. അയിത്താചരണം നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. ശുദ്ധിക്രിയ ചെയ്തതിലൂടെ ഭരണഘടനാ വിരുദ്ധതയും സുപ്രീം കോടതി വിധയുടെ ലംഘനവുമാണ് നടന്നത്. ഇത് ഉത്തരവാദികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം.
മനുസ്മൃതിയാണോ ഇന്ത്യന്‍ ഭരണഘടനയാണോ നടപ്പിലാക്കേണ്ടതെന്ന് ആലോചിക്കണം. സ്ത്രീകള്‍ അശുദ്ധരല്ല, വിശുദ്ധരാണ്. പൗരോഹിത്യവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്മൃതിയാണ്. സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയാണ്. കേരള സര്‍ക്കാരില്‍ വിശ്വാസമുണ്ട്.
ഭരണഘടന നടപ്പാക്കാന്‍ സര്‍ക്കാരിനൊപ്പം അടിസ്ഥാന ജനവിഭാഗങ്ങള്‍ ഉറച്ച് നില്‍ക്കും. വിശ്വാസികളുടെ വികാരമൊന്നും ഇവിടെ വൃണപ്പെട്ടിട്ടില്ല. ശബരിമലയില്‍ കയറിയ യുവതികളിലൊരാള്‍ ദളിതയാണ്. ശുദ്ധിക്രിയ നടത്തിയതിന് ദളിതര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമ പ്രകാരം കേസ് എടുക്കണമെന്നും പി കെ സജീവ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam