പ്രത്യേക പദവി ഒഴിവാക്കൂ, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാം: അനുപം ഖേര്‍

Published : Dec 27, 2017, 03:53 PM ISTUpdated : Oct 04, 2018, 04:39 PM IST
പ്രത്യേക പദവി ഒഴിവാക്കൂ, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാം: അനുപം ഖേര്‍

Synopsis

ജമ്മു കാശ്മീര്‍: പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞാല്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് നടന്‍ അനുപം ഖേര്‍. രാജ്യത്തെ എല്ലാവരും ഒരുമിച്ച് ജീവിക്കണം. ബംഗാളിയ്ക്കും ഗുജറാത്തിയ്ക്കും മറാത്തിയ്ക്കും മലയാളിയ്ക്കും കാശ്മീരില്‍ ഭൂമി വാങ്ങി, സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമുണ്ടാകണം. എങ്കില്‍ ആര് ആരെ കൊല്ലാനാണെന്നും അനുപം ഖേര്‍ ജമ്മുകാശ്മീരില്‍ പറഞ്ഞു. 

കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ സംയുക്ത കോളനികള്‍ സ്ഥാപിക്കാമെന്ന ആശയത്തെ പിന്തുണച്ച അനുപം ഖേര്‍, എന്നാല്‍ അവര്‍ തിരിച്ച് പോകുക എന്നത് സാധ്യമല്ലെന്നും അറിയിച്ചു. ചിലര്‍ പീഡിപ്പിക്കപ്പെട്ടു, ചിലര്‍ ദുരിതം സഹിക്കാതെ എല്ലാം വിറ്റു, ബാക്കിയുള്ള ചിലരാകട്ടെ കാശ്മീരില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു ഖേര്‍ പറഞ്ഞു. 

കാശ്മീരിലും സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കണം. കാശ്മീരി പണ്ഡിറ്റുകള്‍ക്കായി ഒരു മേഖല മാറ്റി വയ്ക്കണം. അവര്‍ ആദ്യം അധിവസിപ്പിക്കണം. ശേഷം മറ്റുള്ളവര്‍ക്ക് കാശ്മീരിലേക്ക് പോകണമെങ്കില്‍ അവരെയും പുനരധിവസിപ്പിക്കാം. പക്ഷേ ആദ്യം സുരക്ഷിതരാകേണ്ടത് കാശ്മീരി പണ്ഡിറ്റുകളാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനവും പാതി സീറ്റുകളും; വിജയ്ക്ക് ബിജെപി വമ്പൻ ഓഫർ നൽകിയെന്ന് വെളിപ്പെടുത്തൽ, 'മറുപടി തമിഴ്നാട് ദില്ലിക്ക് കീഴടങ്ങില്ലെന്ന്'
സംഘർഷ കാലത്ത് ഗൾഫിന് ലുലുവിന്‍റെ കരുതൽ; വിമാനങ്ങളിലും കപ്പലുകളിലുമായി മുപ്പതിലേറെ സർവ്വീസുകൾ, എത്തിച്ചത് 9000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കൾ