ചെന്നൈയിലേക്കുള്ള തീവണ്ടികള്‍ വൈകും

Web Desk |  
Published : Apr 20, 2018, 07:53 PM ISTUpdated : Jun 08, 2018, 05:48 PM IST
ചെന്നൈയിലേക്കുള്ള തീവണ്ടികള്‍ വൈകും

Synopsis

നാളെ ആരംഭിക്കുന്ന അറ്റകുറ്റപ്പണി മെയ് ആറു വരെ നീളും.  

ചെന്നൈ: ആര്‍ക്കോണത്ത് റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടും. പുലര്‍ച്ചെ 1.45 മുതല്‍ രാവിലെ 9.45 വരെയാണ് ജോലികള്‍ നടക്കുക. 

അതിനാല്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം മെയില്‍, മംഗലാപുരം എക്‌സ്പ്രസ്, മംഗലാപുരം മെയില്‍, ആലപ്പുഴ എക്‌സ്പ്രസ് എന്നിവ വൈകിയാവും ചെന്നൈയിലെത്തുക. നാളെ ആരംഭിക്കുന്ന അറ്റകുറ്റപ്പണി മെയ് ആറു വരെ നീളും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് വർഷത്തെ നിയമപോരാട്ടം; കോടതിമുറിയിൽ വിവാഹമോചന കരാർ പിച്ചിച്ചീന്തി ഭർത്താവിനെ കെട്ടിപ്പിടിച്ച് യുവതി, ഡൽഹിയിൽ അപൂർവ്വ നിമിഷം
ആരോ​ഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി