
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി കോടതിവളപ്പില്‍ വച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഏഴ് പൊലീസുകാരാണ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷത്തിന് എസ് പി ഉത്തരവിട്ടു.
പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെവിൻ കേസിലെ പൊലീസ് നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഏഴാം പ്രതി ഷെഫിൻ പൊലീസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചത്. ഇതിൻറെ ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കോടതിയിൽ ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. ഒമ്പതു പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. കെവിൻ വധക്കേസിലെ പൊലീസിന്റെ വീഴ്ച നേരത്തെ തന്നെ വിവാദമായിരുന്നു' ഇതിന് തുടർച്ചയായാണ് വീഡിയോ കോളിംഗ് വിവാദം കേസന്വേഷണത്തിനായി രാസപരിശോധനാ ഫലവും മെഡിക്കൽ സംഘത്തിന് റിപ്പോർട്ടും കാത്തിരിക്കുകയാണെന്ന് എസ്പി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam