ലോ അക്കാദമിയില്‍ ഇന്ന് റവന്യൂ സെക്രട്ടറിയുടെ പരിശോധന; സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗവും ഇന്ന്

By Web DeskFirst Published Feb 6, 2017, 1:20 AM IST
Highlights

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തി ഏഴാം ദിവസത്തിലേക്ക് കടന്നു. അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് യോഗം. ലോ അക്കാദമിയിലെ പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് പഠിപ്പ് മുടക്കുന്ന കെ.എസ്.യു, ഇന്ന് കേരള സര്‍വകലാശാല ആസ്ഥാനത്തെ സിന്‍ഡിക്കേറ്റ് യോഗ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ലോ അക്കാദമി ഭൂമി പ്രശനത്തില്‍ ഗുരുതരമായ ചട്ട ലംഘനം നടന്നുവെന്ന റവന്യു സംഘത്തിന്റഎ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ ഇന്ന് അക്കാദമി സന്ദര്‍ശിക്കും. റവന്യു സെക്രട്ടറിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള വിഷയത്തില്‍ വകുപ്പ് തീരുമാനമെടുക്കുക. ലോ അക്കാദമിക്ക് നല്‍കിയ ഭൂമിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടാണ് ഇന്നലെ റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്.

 

click me!