മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Published : Jul 14, 2017, 01:39 PM ISTUpdated : Oct 04, 2018, 06:21 PM IST
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Synopsis

തിരുവനന്തപുരം: സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ റവന്യൂ ഉദ്ദ്യോഗസ്ഥരെയും സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ കളക്ടർക്ക് നിര്‍ദ്ദേശം നല്‍കിയത്. 

കയ്യേറ്റമൊഴിപ്പിക്കൽ സംഘത്തിലെ 4 പേരെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. ആർഡിഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവ്വേയർ എന്നിവരുൾപ്പെടെയുള്ളവരെയാണ് മാറ്റിയത്.  ദേവികുളം അഡീഷണൽ തഹസിൽദാരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ഇടപെടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
മുസ്ലിങ്ങളല്ലാത്തവർ ആക്രമിക്കപ്പെടുന്നു, ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരെന്ന് ഷെയ്ഖ് ഹസീന