'പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമില്ല, മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ല'; പി എം ശ്രീ പദ്ധതിയിൽ‌ മന്ത്രി കെ രാജൻ

Published : Oct 19, 2025, 12:47 PM IST
minister k rajan

Synopsis

ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി.

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും‌ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും റെവന്യൂ മന്ത്രി കെ രാജൻ. ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നത് കൊണ്ട് ആണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെ രാജൻ മന്ത്രി പറഞ്ഞത് എന്താണ് എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു. വേണ്ട കൂടിയാലോചനകൾ ഇക്കാര്യത്തിൽ നടത്തേണ്ട ആവശ്യമുണ്ട്. സിപിഐ യുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും