
മലപ്പുറം: താനൂരില്‍ അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ ഇന്ന് റവന്യൂസംഘം സന്ദര്‍ശിക്കും. നഷ്ടപരിഹാരം തീരുമാനിക്കുന്നതിന് മുന്നോടിയായി നാശനഷ്ടങ്ങളുടെ കണക്കെടുക്കാനാണ് സംഘത്തിന്റെ സന്ദര്‍ശനം. തിരൂര്‍ ആര്‍ഡിഒ സുഭാഷിന്റെ നേതൃത്വത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.
തിങ്കളാഴ്ച മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവുക. താനൂരില്‍ സമാധാനം പുനസ്ഥാപിക്കാനും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്നലെ തിരൂരില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും യോഗതീരുമാനങ്ങളെ സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് റവന്യൂസംഘം താനൂരിലെത്തുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam