കടലിനടിയിലെ ചേരിപ്പോരില്‍ ജീവന്‍ നഷ്ടമായത് 21 ഡോള്‍ഫിനുകള്‍ക്ക്

Published : Feb 15, 2018, 04:17 PM ISTUpdated : Oct 04, 2018, 08:02 PM IST
കടലിനടിയിലെ ചേരിപ്പോരില്‍ ജീവന്‍ നഷ്ടമായത്  21 ഡോള്‍ഫിനുകള്‍ക്ക്

Synopsis

മെക്സിക്കോ: വിവിധ കാരണങ്ങളുടെ പേരില്‍ മനുഷ്യന്മാര്‍ തമ്മില്‍ കലഹങ്ങള്‍ പതിവാണ്. എന്നാല്‍ കടലിനടിയിലും ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. വിശ്വസിച്ചേ മതിയാവൂ. മെക്സിക്കന്‍ തീരത്തടിഞ്ഞ ഡോള്‍ഫിന്‍ കൂട്ടത്തിനെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കടലിനടിയിലെ കലഹം പുറത്തറിഞ്ഞത്. 

മെക്സിക്കോയിലെ ലാ പാസ് തീരത്താണ് മരണത്തോട് മല്ലടിക്കുന്ന നിലയില്‍ ഡോള്‍ഫിനുകളെ കണ്ടെത്തിയത്. ഇവയെ തിരികെ കടലിലേയ്ക്കയ്ക്കാനുള്ള പരിസ്ഥിതി സ്നേഹികളുടെ ശ്രമം ഫലവത്തായില്ല. ഓരോ തവണ കടലിലേയ്ക്ക് അയക്കുമ്പോഴും ഇവ തിരികെ തീരത്തേയ്ക്ക് എത്തുകയായിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോളാണ്  തീരത്തിന് സമീപം തന്നെ നീന്തുന്ന കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളെ കണ്ടത്. തീരത്തടിഞ്ഞ ഡോള്‍ഫിനുകളെ പരിശോധിച്ചപ്പോള്‍ ഇവയുടെ ശരീരത്ത് സമാന സ്വഭാവമുള്ള മുറിവുകള്‍ കണ്ടെത്തുക കൂടി കണ്ടതോടെയാണ് കടലിനടിയിലെ ചേരിപ്പോര് പുറത്തായത്. 

കടലിലെ സൗഹൃദ സ്വഭാവമുള്ള ജീവിയായാണ് ഡോള്‍ഫിനുകളെ വിലയിരുത്തുന്നത്, എന്നാല്‍ കുപ്പിമൂക്കന്‍ ഡോള്‍ഫിനുകള്‍ പലപ്പോളും മറ്റ് വിഭാഗങ്ങളിലുള്ള ഡോള്‍ഫിനുകളെയും മല്‍സ്യങ്ങളെയും  അക്രമിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി