
ചെന്നൈ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ.നഗര്‍ മണ്ഡലത്തില്‍ മൂന്ന് മണി വരെ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്വതന്ത്രസ്ഥാനാര്‍ഥി ടിടിവി ദിനകരന്‍, എഐഎഡിഎംകെ സ്ഥാനാര്‍ഥി ജി.മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ഥി എന്‍.മരുതുഗണേഷ് എന്നിവര്‍ തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഡിസംബര്‍ 24-നാണ് വോട്ടെണ്ണല്‍.
കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും മണ്ഡലത്തില്‍ വ്യാപകമായ തോതില്‍ പണം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. വന്‍സന്നാഹങ്ങളും ശക്തമായ നിരീക്ഷണവുമായാണ് ഇക്കുറി വോട്ടെടുപ്പ് നടക്കുന്നതെങ്കിലും വന്‍തോതില്‍ പണമൊഴുകിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam