ഭൂരിപക്ഷം 35000 കടന്നു; ദിനകരന്‍ വന്‍ വിജയത്തിലേക്ക്

Published : Dec 24, 2017, 03:47 PM ISTUpdated : Oct 05, 2018, 02:15 AM IST
ഭൂരിപക്ഷം 35000 കടന്നു; ദിനകരന്‍ വന്‍ വിജയത്തിലേക്ക്

Synopsis

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍  ടിടിവി ദിനകരന്‍ വന്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ 16 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ദിനകരന്‍റെ ഭൂരിപക്ഷം 35000 കടന്നു. 72413 വോട്ടുകളാണ് ദിനകരന് ലഭിച്ചത്. 38966 വോട്ടുകള്‍ നേടി   

എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂധനനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡിഎംകെയുടെ മരുതുഗണേഷന്‍ 20388 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്താണ്.അതേസമയം നോട്ട 2096 വോട്ടുകള്‍ നേടി. നോട്ടയ്ക്കും  പിന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കാരുനാഗരാജന്‍റെ സ്ഥാനം. 1185 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.  

എഐഡിഎംകെ ഇരട്ടിയിലധികമാണ് നിലവില്‍ ദിനകരന്റെ ഭൂരിപക്ഷം. സറ്റാലിന്‍ നേതൃത്വം നല്‍കിയ ആദ്യ തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ സാധിക്കാത്തത് കനത്ത തിരിച്ചടിയായി. ഡിഎംകെ വോട്ടുകള്‍ ദിനകരന് ലഭിച്ചെന്നും വിലയിരുത്തലുകളുണ്ട്‍. എഐഡിഎംകെയ്ക്ക് എതിരെ അനുകൂല സാഹചര്യമുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞില്ല. 

19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 77.68 ശതമാനമായിരുന്നു തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. കനത്ത സുരക്ഷയും വോട്ടെണ്ണലിനായി ഒരുക്കിയിട്ടുണ്ട്. എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ തടസപ്പെട്ടിരുന്നു.

ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണെന്നാണ് ടിടിവി ദിനകരന്‍ പ്രതികരിച്ചത്. ആർകെ നഗ‍ർ വെറുമൊരു ഉപതരെഞ്ഞെടുപ്പല്ല തമിഴക രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നാണ്  ദിനകരൻ പറയുന്നത്. ജയലളിതയുടെ യഥാർത്ഥ പിൻഗാമി ആരെന്ന് തമിഴ് ജനത അറിഞ്ഞുതുടങ്ങുമെന്നും ദിനകരൻ പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇടതിന്റെ ഉരുക്കുകോട്ട തകര്‍ക്കാൻ യുഡിഎഫ്; കരുത്തുകാട്ടാൻ ബിജെപിയും! നെന്മാറയുടെ മനസ് എങ്ങോട്ട്?
ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി