
ബംഗളുരു: തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് മാറ്റിവെച്ച ബംഗളൂരു ആർ.ആർ നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നാളെ നടക്കും. കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ സഖ്യമുണ്ടാക്കിയെങ്കിലും കോൺഗ്രസ്സും ജെ.ഡി.എസും ആർ.ആർ നഗറിൽ ധാരണയിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപാർട്ടികളുടെയും സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
തല്‍ക്കാലം വിധാൻ സൗധയിൽ മാത്രമാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമെന്നാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ ദേവഗൗഡ പറഞ്ഞത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആർ.ആർ നഗർ. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുുപ്പ് മാറ്റിവെച്ച ജയനഗറില്‍ ജൂണ്‍ 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ചർച്ച പരാജയപ്പെട്ടത് ജയനഗറിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് തലവേദനയാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam