ജയലളിതയുടെ മണ്ഡലത്തില്‍ ശശികല മത്സരിക്കും?

Published : Dec 09, 2016, 03:02 AM ISTUpdated : Oct 04, 2018, 07:07 PM IST
ജയലളിതയുടെ മണ്ഡലത്തില്‍ ശശികല മത്സരിക്കും?

Synopsis

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഇനി ആരാകും മൽസരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം. തോഴി ശശികല മത്സരിച്ചേക്കും എന്ന അഭ്യൂഹം പുറത്തുവരുമ്പോൾ പാർട്ടിക്കുളളിലും ആർകെ നഗറിലെ വോട്ടർമാ‌ക്കുമിടയിൽ  രണ്ട്  അഭിപ്രായം ഉയരുന്നുണ്ട്.

തലൈവിക്ക് പ്രിയപ്പെട്ടവളാണ് ശശികലയെന്നറിയാം. അതുകൊണ്ടുമാത്രം അവരെ ജനം ഇഷ്ടപ്പെടണമെന്ന് നിർബന്ധമില്ല. ആർകെ നഗറിർ വണ്ണാരപ്പെട്ടേയിലെ പൂക്കാരി അമുദയുടെ അഭിപ്രായമാണിത്. അമ്മയുടെ സന്ദേശവുമായി ആരിറങ്ങിയാലും അവരുടെ ഒപ്പം നിൽകുമെന്ന് പേരഴകി പറയുന്നു. 

ശശികല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുമ്പോൾ ആർകെ നഗറിലെ വോട്ടർമാരുടെ ഇടയില്‍ രണ്ട് അഭിപ്രായമുണ്ട്. മണ്ഡലത്തിൽ മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2015 അവർക്ക് മത്സരിക്കാനായി പി വെട്രിവേൽ എംഎൽഎ സ്ഥാനം രാജിവെച്ചു. 

ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയലളിത വിജയിച്ചത്. 2016ൽ ഭുരിപക്ഷം നാൽപതിനായിരത്തിനടുത്തായി ചുരുങ്ങി. അടുത്തവർഷം ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഹതാപ വോട്ടുകൾ എഐഡിഎംകെയ്ക്ക് അനുകൂലമായിരിക്കും. അതേസമയം 1967ൽ  മണ്ഡല രൂപീകരണത്തിന് ശേഷം അഞ്ചുതവണ ഇവിടെ ഡിഎംകെ വിജയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം