Latest Videos

നിരാഹാരം നടത്തിയ മണിയുടെ സഹോദരനെ ആശുപത്രിയിലേക്ക് മാറ്റി

By Web DeskFirst Published Mar 7, 2017, 10:43 AM IST
Highlights

തൃശൂര്‍: മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാരോപിച്ച് നിരാഹാരം നടത്തുകയായിരുന്ന രാമകൃഷ്ണനെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. മണിയുടെ സഹോദരിയും മകനും റിലേ നിരാഹാരം തുടങ്ങി. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മണിയുടെ മരണം സിബിഐ ഏറ്റെടുക്കണെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നാലാം തിയ്യതി ചാലക്കുടിയില്‍ നിരാഹാരസമരം തുടങ്ങിയത്. രാവിലെയോടെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധിച്ചു. രാമകൃഷ്ണന്റെ നില ഗുരുതരമാണെന്ന ഡോക്ടര്‍മാരുടെ നിഗമനത്തിലാണ് പൊലീസെത്തി അദ്ദേഹത്തെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സഹോദരങ്ങളുടെ നിലപാട്. മണിയുടെ ഇളയ സഹോദരി ശാന്തയും മകന്‍ രഞ്ജിത്തും റിലേ നിരാഹാര സമരം ആരംഭിച്ചു. സ്ഥലം എംഎല്‍എയായ ബിഡി ദേവസ്സിയും എംപിയായ ഇന്നസെന്റും മണി അനുസ്മരണത്തിന് ചാലക്കകുടിയിലെത്തിയിട്ടും സമരത്തെ അവഗണിച്ചെന്ന് സഹോദരങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ മണിയുടെ ഭാര്യയും മകളും സമരത്തില്‍ പങ്കെടുക്കുന്നില്ല.

click me!