
മിഥിലാപുരി: പാലാ പൊൻകുന്നം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തിൽ പാലാ പൊൻകുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. അപകടം തടയാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ബാരിക്കേഡാണ് കഴിഞ്ഞ ദിവസം 3 പേരുടെ ജീവനെടുത്തത്.
മിഥിലാപുരിയിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡിനിടയിൽ നേർക്കുനേർ വന്ന സ്വകാര്യബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. എതിർദിശയിൽ വന്ന വാഹനങ്ങൾ ഈ ബാരിക്കേഡിനിടിയിൽ ഒരേ സമയം കടന്ന് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. ബൈക്കും മിനി ബസും കൂട്ടിയിടിച്ച് ഒരു ചെറുപ്പക്കാരൻ മരിച്ചതാണ് ഒടുവിലത്തെ അപകടം. ഈ ദിവസം തന്നെ ഒരു ടെമ്പോ ട്രാവലർ നിയന്ത്രണം വീട്ട് വീടിന്റ മതിലിടിച്ചു തകർത്തു. ഈ അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 46 പേരുടെ ജീവനാണ് പൊലീഞ്ഞത്.
അപകടങ്ങൾ എറിയതോടെ നാറ്റ്പാക്ക് ചില പരിഹാരങ്ങൾ നിർദ്ദേശിച്ചു. ഈ സുരക്ഷാക്രമീകരണങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കർ ബാരിക്കേഡുക്കൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനാണ് പൊലീസ് ശ്രമം. പക്ഷെ ഇവിടെയും അമിതവേഗതയിലാണ് വാഹനങ്ങൾ കടന്ന് പോകുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam