കണ്ണിൽ മുളകുപൊടിയെറിഞ്ഞ്​ നാല് ലക്ഷം രൂപ തട്ടിയയാള്‍​ പിടിയില്‍

By Web DeskFirst Published Jan 28, 2018, 9:40 AM IST
Highlights

മുംബൈ: കണ്ണിൽ മുളകുപൊടിയെറിഞ്ഞ്​ ഒാഫീസ്​ ബോയിയു​ടെ കൈയിൽ നിന്ന്​ നാല്​ ലക്ഷം രൂപ തട്ടിയയാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മുംബൈ വി.പി റോഡ്​ പൊലീസ്​ ആണ്​  44കാരൻ സയ്യദ്​ ഷരീഫ്​ ജലാലുദ്ധീനെ പിടികൂടിയത്​. കൊറിയർ കമ്പനി ജീവക്കാരനായ കിഷൻ കോലി(22)യിൽ നിന്നാണ്​ പണം തട്ടിയത്.

ഇടപാടുകാരനിൽ നിന്ന്​​ ശേഖരിച്ച നാല്​ ലക്ഷം രൂപയുമായി കോലി ഒാഫീസിലേക്ക്​ മടങ്ങു​മ്പോഴായിരുന്നു സംഭവം. ഒാഫീസ്​ കെട്ടിടത്തിലേക്ക്​ കയറു​മ്പോൾ ജലാലുദ്ധീൻ പിറകിൽ നിന്ന്​ വിളിക്കുകയും കണ്ണിലേക്ക്​ മുളകുപൊടി വിതറുകയുമായിരുന്നു. കോലിയുടെ കൈയിൽ നിന്ന്​ പണമടങ്ങിയ ബാഗ്​ തട്ടിയെടുത്ത ഇയാൾ ഒാടി രക്ഷപ്പെടുന്നതിനിടെ കോലി ബഹളം വെക്കുകയും പരിസരത്തുള്ളവർ ഒാടിക്കൂടുകയും ചെയ്​തു. ജനക്കൂട്ടം വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത്​ ജലാലുദ്ധീൻ ഭീഷണി മുഴക്കി. ഇൗ സമയത്ത്​ ഇവിടെ പ​ട്രോളിങിൽ ആയിരുന്ന പൊലീസ്​ സംഘം സ്​ഥലത്ത്​ എത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴടക്കുകയും ചെയ്​തു.

ജലാലുദ്ധീനെയും കോലിയെയും പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചു. ജലാലുദ്ധീനിൽ പണമടങ്ങിയ ബാഗും മുളകുപൊടിയും കണ്ടെത്തി. കോലിയെ ചികിത്സക്കായി ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. കോലിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ്​ ഇയാൾ കവർച്ച ആസൂത്രണം ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. 


 

click me!