ഓവുചാലിൽ നിന്ന് തുരങ്കമുണ്ടാക്കി ജ്വല്ലറിയിൽ വന്‍കവര്‍ച്ച

Published : Jun 16, 2017, 06:27 PM ISTUpdated : Oct 04, 2018, 07:23 PM IST
ഓവുചാലിൽ നിന്ന് തുരങ്കമുണ്ടാക്കി  ജ്വല്ലറിയിൽ വന്‍കവര്‍ച്ച

Synopsis

ബംഗളൂരു: ഓവുചാലിൽ നിന്ന് തുരങ്കം തീർത്ത് ബെംഗളൂരുവിലെ ജ്വല്ലറിയിൽ നിന്ന് കവർന്നത് ലക്ഷങ്ങളുടെ ആഭരണങ്ങൾ. ബെംഗളൂരു കെ ആർ പുരത്തെ ജ്വല്ലറിയിലാണ് സിനിമാസ്റ്റൈലിൽ മോഷണം നടന്നത്.

ബെംഗളൂരു കെ ആർ പുരം ദേവസാന്ദ്രമെയിൻ റോഡിലെ ബാലാജി ജ്വല്ലറി ലക്ഷ്യം വെച്ച് ഒരു സംഘം എടുത്തത്  ചില്ലറ റിസ്കല്ല. ഒറ്റരാത്രികൊണ്ട് ജ്വല്ലറിയിലേക്ക് തുരങ്കം തീർത്തു.അതും  ഒാവുചാലിൽ നിന്ന്. നിരന്തരം വാഹനങ്ങൾ പായുന്ന പാതക്കരികിൽ ആരുമറിയാതെ ഓവുചാലിനുളളിൽ നിന്നുകൊണ്ട് മോഷണപദ്ധതി. ജ്വല്ലറിയിൽ നിന്ന് കവർന്നത് 75 പവൻ സ്വർണം.350 കിലോ വെളളി. ഉടമ രാജസ്ഥാൻ സ്വദേശിയായ മോഹൻലാൽ രാവിലെ കടയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.കടയിലെ സിസിടിവിയും മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു. പിന്നെ പോലീസിൽ അറിയിച്ചു.തുരങ്കത്തിന്‍റെ വഴിതേടി അവരാണ് ഓവുചാലിലെത്തിയത്.

രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളിൽ നിന്ന് നഷ്ടപ്പെട്ട 5 കിലോ വെളളി ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.മോഹൻലാലിനെ അറിയുന്നവർ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി