ബിവറേജസ് ഔട്ട്‌ലറ്റില്‍ മോഷണം; അഞ്ചാം തവണയും പണം കിട്ടിയില്ല

By Web DeskFirst Published Dec 26, 2016, 1:43 PM IST
Highlights

ഇടുക്കി: തൊടുപുഴയിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ അഞ്ചാം തവണയും മോഷണം. ലോക്കര്‍ റൂമിലേക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ കളളന് മദ്യമേ മോഷ്ടിക്കാനായുളളു. തൊടുപുഴ മൗണ്ട് സീനായ് റോഡിലെ മദ്യവില്‍പന ശാലയിലാണ് ഞായറാഴ്ച രാത്രിയില്‍ കള്ളന്‍ കയറിയത്. ഓടിളക്കി സീലിംഗ് പൊളിച്ച് സ്‌റ്റോക്ക് റൂമിയ ഇറങ്ങിയ കളളന് വില്‍പന ശാലയിലേക്കും ലോക്കര്‍ മുറിയിലേക്കും എത്താന്‍ കഴിയാഞ്ഞതിനാല്‍ പണം നഷ്ടമായില്ല.

ബാങ്ക് അവധി ദിവസങ്ങളായിരുന്നതിനാല്‍ ക്രിസ്തുമസ് കളക്ഷനായ് ലഭിച്ച ഇരുപതു ലക്ഷത്തോളം രൂപ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ ഷോപ് തുറക്കാനെത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. ഉടന്‍തന്നെ ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. ഇതിന് മുമ്പ് നാലു തവണ ഇവിടെ മോഷണം നടന്നിട്ടുളളതും അവധി ദിവസങ്ങളോടടുപ്പിച്ചായിരുന്നു.

വന്‍ തുക ലക്ഷ്യം വച്ച മോഷാടാവിന് പക്ഷേ ഇത്തവണയും മദ്യമേ മോഷ്ടിക്കാനായുളളു.  തൊടുപുഴ പോലീസിനു പുറമേ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മദ്യഷാപ്പ് അടച്ചു കഴിഞ്ഞാല്‍ പ്രദേശം വിജനമാകുന്നതാണ് മോഷ്ടാവിവിടം തന്നെ ലക്ഷ്യം വക്കാന്‍ കാരണമായ് കരുതുന്നത്.


 

click me!